ശബരിമലയില്‍ പോയിവന്നതില്‍ പിന്നെ പാക്കരന് ചില പുതിയ രീതികളൊക്കെ തുടങ്ങിയിട്ടുണ്ട് . അതിലൊന്ന് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാല്‍ അഞ്ചു മിനിറ്റ് കണ്ണാടിയില്‍ നോക്കി നില്ക്കും. എന്നിട്ട് തന്റെ പ്രതിബിംബത്തെ രൂക്ഷമായി നോക്കി ദൃഡസ്വരത്തില്‍ പറയും:
"ഞാന്‍ നീ തന്നെ ആകുന്നു!"
പിന്നെ ഒരു പുഞ്ചിരിയോടെ തന്റെ ദിനചര്യകളിലേക്ക് കടക്കും. "തത്ത്വമസി" എന്നാണത്രേ ഇതിനു പാക്കരന് നല്‍കിയിരിക്കുന്ന പേര്.
പാക്കരന് ആരെന്ന ചോദ്യം ഇനി അവശേഷിക്കുന്നില്ല.
ReplyDelete