മുതലാളിമാരുടെ ഒരു അഹങ്കാരമേ!
കഴിഞ്ഞ ദിവസം ഷട്ടിൽ കളി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ബോസ് എന്നോടൊരു ചോദ്യം: "തൻറെ ട്രാക്ക്സ്യൂട്ട് എന്നാ അവസാനം കഴുകിയത്?"
ഞാൻ: "ന്യൂ ഈയറിനാണെന്നു തോന്നുന്നു സർ"
ബോസ്: "അപ്പൊ രണ്ടു മാസമാകാറായി."
ഞാൻ: "അയ്യോ അല്ല സർ . ന്യൂ ഈയർ എന്നു വെച്ചാൽ കഴിഞ്ഞ വർഷത്തെ ന്യൂ ഈയർ. അപ്പോൾ ഒരു വർഷം കഴിഞ്ഞു സർ."
പതുക്കെ എൻറെയടുത്ത് നിന്നും മാറി നിന്നിട്ട് ബോസ് ഒരു ഡയലോഗ്: "നീയിനി അത് കഴുകിയിട്ട് കളിക്കാൻ വന്നാൽ മതി!"
എന്താ ഇത്?? മുതലാളിയാണെന്ന് വെച്ച് എന്തും പറയാമെന്നോ?? എൻറെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുക?! മനുഷ്യനെ മെനക്കെടുത്തിക്കാൻ ഓരോ ഉത്തരവുകൾ!
ഓരോ അഹങ്കാരങ്ങളെ! അല്ലേ??