Sunday, December 19, 2010

തമിഴ് സ്വാമി

ശബരിമല ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ പോകാനായി പമ്പയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന്‍ എന്നോട് ശുദ്ധമലയാളത്തില്‍ ചോദിച്ചു "ഈ KSRTC ബസ്‌ സ്റ്റാന്റ് എവിടെയാ?"

എന്റെ മറുപടി - "കൊഞ്ചം കൂട മുന്നാലെ പോണം സ്വാമീ"

പിന്നീടാണ് ഞാന്‍ തന്നെ ആലോചിച്ചത് - തമിഴോ?? വന്നു വന്നു മണിച്ചിത്രത്താഴിലെ ശോഭനയെ പോലെയായി. ഇപ്പൊ കടുംതമിഴിലും തെലുങ്കിലുമൊക്കെയാണ് സംസാരം.

ഒരു മാസം ശബരിമലയില്‍ നിന്നിട്ട് എനിക്ക് ഒരു മാറ്റവുമില്ലെന്ന് ഇനി ആരും പറയരുത്!

Wednesday, December 1, 2010

സ്ട്രിംഗര്‍

"സ്ട്രിംഗര്‍" (stringer) എന്ന്‍ വെച്ചാല്‍ പത്രഭാഷയില്‍ പ്രാദേശിക ലേഖകന്‍ എന്നര്‍ത്ഥം. പ്രസ് ക്ലബില്‍ പഠിച്ചു എന്നല്ലാതെ ക്ലാസില്‍ കയറാതെ നടന്ന എനിക്ക് ഇത് വല്ലതും അറിയാമോ? പുതിയ ജോലി സ്ഥലത്ത് ചെന്നു "വാര്‍ത്തകള്‍ ശേഖരിച്ചു എഴുതി നല്‍കുന്ന ജോലിക്കാണ്" വന്നതെന്ന്‍ ഉദ്യോഗസ്ഥനോട് പറഞ്ഞു.

അപ്പോള്‍ ഉദ്യോഗസ്ഥന്‍ : "ഓ... സ്ട്രിംഗറാണല്ലേ?"

ഞാന്‍ : ങേ ?

ഉദ്യോഗസ്ഥന്‍ വീണ്ടും : നിങ്ങള്‍ സ്ട്രിംഗറാണല്ലേ ?"

ഞാന്‍ : "ഓ...അങ്ങനെയൊന്നുമില്ല...വല്ലപ്പോഴും ബാത്ത്റൂമിലോക്കെ വച്ച് പാടും"

ഉദ്യോഗസ്ഥന്റെ മുഖത്ത് അമ്പരപ്പ്. എന്റെ മുഖത്ത് തുളുമ്പുന്ന ആത്മവിശ്വാസം. (ഉദ്യോഗസ്ഥന്‍ എന്നെ പോലെ സഹൃദയന്‍ തന്നെ! അതല്ലേ കണ്ട ഉടനെ പാട്ടുകാരന്‍ (singer) അല്ലേ എന്നു ചോദിച്ചത് !!)

Moral: .... (ഇതിനൊക്കെ എന്തോന്ന്‍ moral??! നന്നാവത്തില്ല ...അത് തന്നെ!!)