Sunday, April 3, 2016

 അങ്ങനെയിരിക്കെ ഭാര്യയുടെ ഒരു SMS - രണ്ടു വരി പൈങ്കിളി കവിത

ദേഷ്യം വന്നു - എനിക്കാണെങ്കിലീ  പഞ്ചാരക്കവിതകൾ ഇഷ്ടമേയല്ല

എങ്കിലും ഭാര്യ അയച്ചതല്ലേ - പിണക്കണ്ട

"കവിത കുഴപ്പമില്ല" - ഞാൻ വിളിച്ച് അഭിപ്രായം പറഞ്ഞു

"ഓർമ്മയില്ലേ... കഴിഞ്ഞ വർഷം നിങ്ങൾ എനിക്കയച്ചതാണ്" - അവൾ പറഞ്ഞു

അപ്പൊ ഞാൻ തന്നെയാണല്ലേ ആ പൈങ്കിളിക്കാരൻ - പ്ലിംഗ്!

Sunday, February 21, 2016

അന്യഭാഷാ ചിത്രങ്ങളുടെ നിലവാരം കുറഞ്ഞ മലയാള പരിഭാഷ സൂര്യാ ടിവിയിൽ കണ്ട് കുറേ ചിരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം Sony Maxൽ മമ്മൂട്ടിയുടെ ഒരു ചിത്രത്തിൻറെ ഹിന്ദി പരിഭാഷ - "Hamara Dost Bhoot Uncle"കണ്ടപ്പോഴാണ് അതൊക്കെ എത്ര ഭേദമായിരുന്നു എന്ന് ബോധ്യമായത്! 

അപാരം അണ്ണാ! Atrocious! 
മുതലാളിമാരുടെ ഒരു അഹങ്കാരമേ!

കഴിഞ്ഞ ദിവസം ഷട്ടിൽ കളി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ബോസ് എന്നോടൊരു ചോദ്യം: "തൻറെ ട്രാക്ക്സ്യൂട്ട് എന്നാ അവസാനം കഴുകിയത്?"

ഞാൻ: "ന്യൂ ഈയറിനാണെന്നു തോന്നുന്നു സർ"

ബോസ്: "അപ്പൊ രണ്ടു മാസമാകാറായി."

ഞാൻ: "അയ്യോ അല്ല സർ . ന്യൂ ഈയർ എന്നു വെച്ചാൽ കഴിഞ്ഞ വർഷത്തെ ന്യൂ ഈയർ. അപ്പോൾ ഒരു വർഷം കഴിഞ്ഞു സർ."

പതുക്കെ എൻറെയടുത്ത് നിന്നും മാറി നിന്നിട്ട് ബോസ് ഒരു ഡയലോഗ്: "നീയിനി അത് കഴുകിയിട്ട് കളിക്കാൻ വന്നാൽ മതി!"

എന്താ ഇത്?? മുതലാളിയാണെന്ന് വെച്ച് എന്തും പറയാമെന്നോ?? എൻറെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുക?! മനുഷ്യനെ മെനക്കെടുത്തിക്കാൻ  ഓരോ ഉത്തരവുകൾ!

ഓരോ അഹങ്കാരങ്ങളെ! അല്ലേ??

Sunday, November 29, 2015

Intolerance

ഭാര്യ (ഫോണിൽ വിളിച്ച് സ്നേഹൂർവം): ''ഡിന്നർ കഴിഞ്ഞോ?''

ഞാൻ (സന്തോഷപൂർവം): ''ഉവ്വ്. പൊറോട്ടയും ബീഫും!''

ഭാര്യ (കടുപ്പത്തിൽ): '' വീണ്ടും ബീഫ് തന്നെ??!''

ഞാൻ: ''അത് ... പിന്നെ... ഇന്നു കുറച്ചു ടെൻഷനായിരുന്നു...''

ഭാര്യ (കൂടുതൽ കടുപ്പത്തിൽ):   'ഇന്നലെ പറഞ്ഞു ദേഷ്യത്തിലായതുകൊണ്ടു ബീഫ് കഴിച്ചുവെന്ന്!''

ഞാൻ: "അത് ... പിന്നെ ... ബോസ് ചീത്ത വിളിച്ചപ്പോൾ ... ദേഷ്യം വന്നപ്പോ ... വിശപ്പ് കൂടിയപ്പോ ...''

ഭാര്യ: ''ഞായറാഴ്ച സന്തോഷത്തിൻ്റെ പേരിലായിരുന്നു!''

ഞാൻ: ''അത് പിന്നെ... ഫ്രണ്ട്സ് ... പാർട്ടി ... സന്തോഷം...''

ഭാര്യ: "പറഞ്ഞാൽ കേൾക്കില്ല!  ഉളള കൊളസ്ട്രോൾ മുഴുവൻ വലിച്ചുകയറ്റിക്കോ! എന്നും ബീഫ്! അല്ലെങ്കിലേ തടികൂടി (തുടർന്ന് കുറേ തെറി)


വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയും ബീഫും തമ്മിലുള്ള ബന്ധം ഇപ്പോഴാണെനിക്കു ശരിക്കും മനസ്സിലായത്!








Wednesday, September 16, 2015



വെറുതെ ഇരിക്കുമ്പോൾ ശരീരത്തിൽ കൊഴുപ്പുകൂടുമല്ലോ എന്നു വിചാരിച്ചു രണ്ടു കിലോമീറ്റർ നടക്കും. അപ്പൊ ക്ഷീണിക്കും. പിന്നെ ആ ക്ഷീണം മാറ്റാൻ തട്ടുകടയിൽ നിന്നു ഒരു ഡബിൾ ഓംലേറ്റ് തട്ടും. അപ്പൊ പിന്നേം ശരീരത്തിൽ കൊഴുപ്പുകയറിയില്ലേ? പിന്നെ ആ കൊഴുപ്പു മാറ്റാൻ രണ്ടു  കി.മി. തിരിച്ചും നടക്കും. അപ്പൊ എല്ലാം ഓക്കേ ആയില്ലേ? എന്നും ഇതുതന്നെ കഥ!

ആദ്യമേ വെറുതേ തന്നങ്ങിരുന്നാൽ പോരാരുന്നോ??


Friday, November 14, 2014

നിങ്ങളിൽ വട്ടില്ലാത്തവർ ആദ്യത്തെ കല്ലെറിയട്ടെ! 

Wednesday, June 11, 2014

ആദ്യസംഘട്ടനം


അങ്ങനെ ഭാര്യയുമായുള്ള ആദ്യസംഘട്ടനം ഇന്നു നടന്നു!

മെയ്‌ 12ന് ആയിരുന്നല്ലോ ഞങ്ങളുടെ വിവാഹം. അപ്പോൾ നാളെ (ജൂണ്‍ 12) ഒരു മാസം തികയുന്ന ദിവസം. ഇന്നവൾ സ്നേഹത്തോടെ വിളിച്ച് "നാളത്തെ പ്രത്യേകത ഓർമ്മയുണ്ടല്ലോ" എന്നു ചോദിച്ചപ്പോൾ ഞാൻ ഉടനടി മറുപടി കൊടുത്തു: "കൊള്ളാം! അതുപിന്നെ ഞാൻ മറക്കുമോ?? നാളെയല്ലേ ഫുട്ബോൾ വേൾഡ് കപ്പ് തുടങ്ങുന്നത്!"

ഫോണ്‍ കട്ട്!

തിരിച്ചു വിളിച്ചപ്പോൾ "നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ നിങ്ങളോട് സംസാരിക്കാൻ താൽപര്യപ്പെടുന്നില്ല" എന്നു കേട്ടപ്പോഴാണ് പണികിട്ടിയതെന്ന് മനസ്സിലായത്‌.

അങ്ങനെ മാച്ച് തുടങ്ങും മുമ്പേ ഞാനൊരു സെൽഫ് ഗോൾ അടിച്ചു...