അങ്ങനെ ഭാര്യയുമായുള്ള ആദ്യസംഘട്ടനം ഇന്നു നടന്നു!
മെയ് 12ന് ആയിരുന്നല്ലോ ഞങ്ങളുടെ വിവാഹം. അപ്പോൾ നാളെ (ജൂണ്‍ 12) ഒരു മാസം തികയുന്ന ദിവസം. ഇന്നവൾ സ്നേഹത്തോടെ വിളിച്ച് "നാളത്തെ പ്രത്യേകത ഓർമ്മയുണ്ടല്ലോ" എന്നു ചോദിച്ചപ്പോൾ ഞാൻ ഉടനടി മറുപടി കൊടുത്തു: "കൊള്ളാം! അതുപിന്നെ ഞാൻ മറക്കുമോ?? നാളെയല്ലേ ഫുട്ബോൾ വേൾഡ് കപ്പ് തുടങ്ങുന്നത്!"
ഫോണ്‍ കട്ട്!
തിരിച്ചു വിളിച്ചപ്പോൾ "നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ നിങ്ങളോട് സംസാരിക്കാൻ താൽപര്യപ്പെടുന്നില്ല" എന്നു കേട്ടപ്പോഴാണ് പണികിട്ടിയതെന്ന് മനസ്സിലായത്.
അങ്ങനെ മാച്ച് തുടങ്ങും മുമ്പേ ഞാനൊരു സെൽഫ് ഗോൾ അടിച്ചു...
No comments:
Post a Comment